മാവേലിക്കര: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെയും നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് ബി.എം.എസിന്റെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച് മാവേലിക്കര ടൗണിൽ പ്രതിഷേധ പ്രകടനവും ഡിപ്പോയിൽ പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗം ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി പി.ജി.ശിവപ്രസാദ്, യൂണിറ്റ് ഭാരവാഹികളായ എച്ച്.ബിജു, റ്റി.രമേശ്, വി.പി.അരുൺ, കെ.പി.പ്രശാന്ത്, അജയകുമാർ, എം.അനീഷ്, ജെ.രെഞ്ചു, പി.കെ.ശ്രീകുമാർ, ബി.എം.എസ് മാവേലിക്കര മേഖലാ സെക്രട്ടറി കെ.വി.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.