മാവേലിക്കര: ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫിസ് നിർമ്മാണ നിധി സമാഹരണത്തിന്റെ മാവേലിക്കര ടൗൺ തെക്ക് ഏരിയാ ഉദ്ഘാടനം ആർ.എസ്.എസ് ചെങ്ങന്നൂർ മുൻ ജില്ലാ സംഘചാലക് എം.കെ.രവിവർമ്മ നിർവ്വഹിച്ചു. ടൗൺ തെക്ക് ഏരിയ പ്രസിഡന്റ് സുജിത്.ആർ.പിള്ള ആദ്യ തുക ഏറ്റുവാങ്ങി. ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ്‌ അഡ്വ.കെ.കെ അനൂപ്, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, ഏരിയ ജനറൽ സെക്രട്ടറി ആർ.രാജേഷ്, വാർഡ് കൌൺസിലർ സുജാത ദേവി, മാവേലിക്കര മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്.രാജേഷ്, മുഖ്യ ശിക്ഷക് വേണു എന്നിവർ പങ്കെടുത്തു.