ഹരിപ്പാട്: നഗരസഭ മേഖലയിൽ വിതരണം ചെയ്യുന്ന ജലത്തിൽ സൂപ്പർ ക്ളോറിനേഷൻ നടത്തും. അതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഹരിപ്പാട് നഗര മേഖലകളിലും പരിസരങ്ങളിലും താമസിക്കുന്നവർ പൈപ്പ് ജലം ഉപയോഗിക്കുകയോ പൈപ്പ് തുറന്ന് വിടുകയോ ചെയ്യരുതെന്ന് വാട്ടർ അതോറിട്ടി അസി. എൻജിനീയർ അറിയിച്ചു.