
മാന്നാർ: ചെങ്ങന്നൂർ താലൂക്കിലെ റവന്യൂ സംബന്ധമായ എല്ലാ പരാതികളും അടിയന്തിരമായി തീർപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. 46 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച എണ്ണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചെങ്ങന്നൂരിൽ റവന്യൂ ഉന്നതതല ഉദ്യോഗസ്ഥ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം. എ.ഡി.എം സന്തോഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പുഷ്പലത മധു , വൈസ് പ്രസിഡന്റ് ജി.രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജ ശ്രീകുമാർ, ജി.ഉണ്ണികൃഷ്ണൻ, ആർ.ഡി.ഒ സുമ.എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ മോഹനൻ, അഡ്വ.ജി ഉണ്ണികൃഷ്ണൻ, ജി.ഹരികുമാർ, ശ്രീജ ശ്രീകുമാർ, തഹസീൽദാർ ബിജു കുമാർ, വില്ലേജ് ഓഫീസർ മനോജ് തുടങ്ങിയവർ പങ്കെടുത്തു.