ഹരിപ്പാട്: പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സമ്മേളത്തിന് ഹരിപ്പാട് തുടക്കം. നാരകത്തറ ജംഗ്ഷനിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ജില്ലാ പ്രസിഡന്റ്‌ ഡി.ലക്ഷ്മണൻ പതാക ഉയർത്തി. സമ്മേളനത്തിൽ ഡി.ലക്ഷ്മണൻ അദ്ധ്യയക്ഷനായി. പി. ജോസഫ് രക്ത സാക്ഷി പ്രമേയവും പി. പദ്മകുമാർ അനുശോചനം പ്രമേയവും അവതരിപ്പിച്ചു. വിവിധ സബ്കമ്മറ്റികളെയും സമ്മേളനം തിരഞ്ഞെടുത്തു. സ്വാഗത സംഘം ചെയർമാൻ എം. സത്യപാലൻ സ്വാഗതം പറഞ്ഞു. പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമ പ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കളായ കെ.രാഘവൻ, ടി.കെ ദേവകുമാർ, ആർ.രാജേഷ്, സി.ശ്രീകുമാർ ഉണ്ണിത്താൻ, സി.പി.എം ഹരിപ്പാട് ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.മോഹനൻ, പട്ടിക ജാതി ക്ഷേമ സമിതി നേതാക്കളായ എം.എൻ പ്രകാശ്, വണ്ടിത്തടം മധു, കെ.എം അശോകൻ, അഡ് പി.ഡി സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ആക്ടിംഗ് സെക്രട്ടറി എം.ഡി.മോഹനൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.