മാവേലിക്കര: കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുനാളിനോടനുബന്ധിച്ച് നടത്തിയ റാസയ്ക്ക് കടവൂർ ശ്രീമഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഉപദേശക സമിതി പ്രസിഡന്റ് രാജൻ ചെങ്കിളിൽ, സെക്രട്ടറി സഞ്ജയ് കുമാർ, വൈസ് പ്രസിഡന്റ് വി.ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി മോഹൻകുമാർ, കരിപ്പുഴചന്ദ്രൻ, വേണുഗോപാൽ, ശാന്തി ചന്ദ്രൻ, സോമരാജൻ, തങ്കച്ചി കൃഷ്ണൻകുട്ടി, വി.സി.സാബു, വിവേക് എന്നിവർ നേതൃത്വം നൽകി.