v

ചേർത്തല: എസ്.എൻ ട്രസ്​റ്റിന്റെ 2021-22 സാമ്പത്തിക വർഷത്തെ 126,22,06000 രൂപയുടെ ബഡ്ജ​റ്റിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി. 2020-21,2021-22 സാമ്പത്തിക വർഷത്തേക്കുള്ള കണക്കുകളും അംഗീകരിച്ചു.

സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചത്. ചെയർമാൻ ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച രണ്ട് വാർഷിക പൊതുയോഗങ്ങളാണ് ചേർത്തല ശ്രീനാരായണ കോളേജിൽ ഇന്നലെ രണ്ടു സമയങ്ങളിലായി നടത്തിയത്. 68-ാമത് വാർഷിക പൊതുയോഗമാണ് ബഡ്ജ​റ്റിന് അംഗീകാരം നൽകിയത്.

ശ്രീനാരായണ മെഡിക്കൽ മിഷൻ കമ്മിറ്റിയിലേക്ക് ബോർഡ് അംഗങ്ങളായ 15 പേരെ തിരഞ്ഞെടുത്തു. ചെങ്ങന്നൂർ ആല കോളേജിൽ ബഹുനില കെട്ടിടം നിർമ്മിക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നൽകി.

ആശുപത്രികൾക്ക് 45 കോടി

 ആശുപത്രികളുടെ നവീകരണത്തിനും പ്രവർത്തനങ്ങൾക്കും 45 കോടി

 എയ്ഡഡ് സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾക്ക് 11 കോടി

 എസ്.എൻ ട്രസ്​റ്റിനു കീഴിലെ കെട്ടിടങ്ങളുടെ സംരക്ഷണത്തിന് 13.8 കോടി

എയ്ഡഡ് കോളേജുകളുടെ പുതിയ കെട്ടിടങ്ങൾക്ക് ആറു കോടി

 സ്വാശ്രയ കോളേജുകളുടെ വികസനത്തിന് അഞ്ച് കോടി

നാക് അംഗീകാരത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഒരു കോടി

 കമ്പ്യൂട്ടറുകളും ലബോറട്ടറി ഉപകരണങ്ങളും വാങ്ങാൻ 1.7കോടി

 സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 1.49 കോടി