s
ഭക്ഷ്യ വിഷബാധ

മാന്നാർ: ഭക്ഷ്യ വിഷബാധയേറ്റത് വഴിയോരക്കച്ചവടക്കാരിൽ നിന്ന് കുപ്പിവെള്ളം വാങ്ങിക്കുടിച്ചതിനെത്തുടർന്നാണെന്ന പ്രചാരണം തെറ്റാണെന്ന് വിഷബാധയേറ്റവരുടെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 27 നാണ് മാന്നാർ കുട്ടമ്പേരൂരിൽ നിന്നും വരനോടൊപ്പം പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ചർദ്ദിയും വയറിളക്കവും മൂലം പത്തോളം പേർ മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിലും കടപ്രയിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടിയിരുന്നു. പലരും സുഖംപ്രാപിക്കാൻ ദിവസങ്ങളോളം വേണ്ടിവന്നു. സംഭവത്തെക്കുറിച്ച് മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നല്‍കിരുന്നു. വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയവർവഴിയോര കച്ചവടക്കാരിൽ നിന്നും കുപ്പിവെളളം വാങ്ങിക്കുടിച്ചിരുന്നതായും അതിൽനിന്നുമായിരിക്കാം വിഷ ബാധയേറ്റതെന്നും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരുന്നു.