പൂച്ചാക്കൽ: എൻ.എസ്.എസ് 791-ാം നമ്പർ തേവർവട്ടം കരയോഗത്തിന്റെ എലിക്കാട്ട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയുടേയും വലിയ വിളക്ക് മഹോത്സവത്തിന്റേയും ചടങ്ങുകൾ ഇന്ന് തുടങ്ങി 18 ന് ആറാട്ടോടെ സമാപിക്കും. വൈദിക ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി രമേശ് പോറ്റിയും കാർമ്മികതവ്ം വഹിക്കും. ഇന്ന് രാവിലെ 8 ന് അയ്യപ്പഭാഗവതം, വൈകിട്ട് ആചാര്യവരണം, ഗണപതി പൂജ, പ്രസാദശുദ്ധി, വാസ്തുബലി, അത്താഴപൂജ. 9 ന് രാവിലെ അയ്യപ്പഭാഗവതം, വൈകിട്ട് സ്ഥലശുദ്ധി . 10 ന് രാവിലെ അയ്യപ്പഭാഗവതം, വൈകിട്ട് കലശാധിവാസം 11 ന് രാവിലെ അയ്യപ്പഭാഗവതം,12 ന് അയ്യപ്പഭാഗവതം, വൈകിട്ട് ഏലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് കൊടിക്കൂറ വരവ്. 13 ന് രാവിലെ 8.35 നും 10.28 നും മദ്ധ്യേ ധ്വജപ്രതിഷ്ഠ. വൈകിട്ട് 6.30 ന് കൊടിയേറ്റ് , തുടർന്ന് കൊടിയേറ്റ് സദ്യ. 14 ന് വൈകിട്ട് 7.30 ന് പിന്നൽ തിരുവാതിര. 15 ന് വൈകിട്ട് 7.30 ന് രാഗസുധ, 16 ന് വൈകിട്ട് 7.3O ന് ട്രാക്ക് ഗാനമേള. 17 ന് വലിയ വിളക്ക് മഹോത്സവം. വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി രാത്രി 9.30 ന് നാടകം. എൻ. അരവിന്ദാക്ഷൻ നായർ, രാധാകൃഷ്ണൻ കാരുവള്ളി, ജി. അനൽകുമാർ, ജി.സുരേഷ് കുമാർ, ആർ.രാജീവ്, വി.സുമേഷ്, പ്രശാന്ത് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.