ആലപ്പുഴ: ഇരവുകാട് ഒരുമ പുരുഷ സ്വയംസഹായ സംഘത്തിന്റെ 17-ാമത് വാർഷികവും കുടുംബസംഗമവും ഇന്ന് വൈകിട്ട് 3ന് കെ.ജി.അനിൽകുമാർ നഗറിൽ നടക്കും. വൈകിട്ട് 3ന് കുടുംബാംഗങ്ങളുടെ കലാ കായിക വിനോദങ്ങൾ, 6ന് വാർഷിക സമ്മേളനവും കുടുംബസംഗമവും. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കൗൺസിലർ സലീം മുല്ലാത്ത് മുഖ്യാതിഥിയാകും. പ്രസിഡന്റ് ആർ.രമേശ് അദ്ധ്യക്ഷത വഹിക്കും. മെരിറ്റ് അവാർഡ് വിതരണവും ആദരിക്കലും നടക്കും.