football-toornament
നായർസമാജം സ്കൂൾസ് എവറോളിങ് ട്രോഫിയുമായി ടൂർണമെന്റിൽ വിജയിച്ച ഇരവിപേരൂർ റിവഞ്ചേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബ്

മാന്നാർ: കേരളത്തിലെ പ്രശസ്തരായ എട്ടോളം ടീമുകൾ പങ്കെടുത്ത ഒൻപതാമത് മാന്നാർ നായർ സമാജം സ്‌കൂൾസ് എവർറോളിംഗ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന് സമാപനമായി. വാശിയേറിയ ഫൈനലിൽ നാലിനെതിരേ അഞ്ച് ഗോളുകൾക്ക് പത്തനംതിട്ട അമരീസിനെ പരാജയപ്പെടുത്തി ഇരവിപേരൂർ റിവഞ്ചേഴ്‌സ് ജേതാക്കളായി. പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് റിവഞ്ചേഴ്സ് ജയിച്ചത്.

സമാപന സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ.ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ.ആർ.ജോസ് സമ്മാനദാനം നിർവഹിച്ചു. സ്‌കൂൾസ് പ്രസിഡന്റ് കെ.ജി വിശ്വനാഥൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം ബി.കെ. പ്രസാദ്, നായർ സമാജം പ്രസിഡന്റ് ശിവകുമാർ കാർത്തിക, പി.എൻ. ശെൽവരാജൻ, തോട്ടത്തിലേത്ത് വി.രാമചന്ദ്രൻ നായർ, ആർ. പ്രദീപ് ശാന്തിസദനം, അശ്വനി സുരേഷ്, വി.ആർ സജികുമാർ, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എ കരീം, ഡോ.വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.