അമ്പലപ്പുഴ : പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അവതരിപ്പിക്കുന്ന നാടകത്തിന്റെ പരിശീലന ക്യാമ്പ് മേയ് 8 മുതൽ 12 വരെ നടക്കും. ക്യാമ്പ് മേയ് 8 ന് വൈകിട്ട് 5ന് സതീക്ഷ് സംഗമിത്ര ഉദ്ഘാടനം ചെയ്യും. ടി.പീറ്റർ പുരസ്ക്കാര ജേതാവ് വി. ദിനകരൻ ഗുരുപൂജ അവാർഡ് ജേതാവും ജില്ലാ ലൈബ്രറി കൗൺസിൽ അദ്ധ്യഷനുമായ അലിയാർ എം മാക്കിയിൽ എന്നിവരെ ആദരിക്കും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ആർ.തങ്കജി അദ്ധ്യക്ഷനാകും. എസ്.ശ്യാം, കെ.സുനിൽകുമാർ, ജി.ദയാപരൻ എന്നിവർ സംസാരിക്കും.