ചാരുംമൂട് : കണ്ണനാകുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചാരുംമൂട് ബ്രാഞ്ച് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. എം.എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. സഹകരണം സാന്ത്വനം സർക്കാർ പദ്ധതി ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ എസ്.ജോസി ഉദ്ഘാടനം ചെയ്യും.