ചാരുംമൂട് : സംഗീതജ്ഞനായിരുന്ന പ്രൊഫ. വയ്യാങ്കര മധുസൂദനന്റെ സ്മരണാർത്ഥം താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ വയ്യാങ്കര മധുസൂദനൻ സ്മാരക അവാർഡ് - 2021 ന് മൃദംഗ കലാകാരൻ ശ്രീരംഗം ജി.കൃഷ്ണകുമാർ അർഹനായി.
10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 10 ന് രാവിലെ 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സമ്മാനിക്കും. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുമെന്ന് സ്കൂൾ മാനേജർ കെ.എ.രുഗ്മിണിയമ്മ, പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ , സി.കെ.ബാലകൃഷ്ണൻ നായർ, എൻ.സുരേഷ് കുമാർ , എസ്. ജമാൽ എന്നിവർ അറിയിച്ചു.