s

ആലപ്പുഴ:പോക്‌സോ കേസിൽ പ്രതിയായ മദ്ധ്യവയസ്‌കനെ ആലപ്പുഴ സ്പെഷ്യൽ പോക്‌സോ കോടതി വെറുതെ വിട്ടു. പുന്നപ്ര സ്വദേശി ഷാജഹാനെയാണ് (54) ആലപ്പുഴ സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ ഇജാസ് വെറുതെ വിട്ടത്.പ്രതിയെ മനഃപൂർവം കള്ളക്കേസിൽ കുടുക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു.പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ 2014 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം .സമീപവാസിയായപെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രതിക്ക് വേണ്ടി അഡ്വ.എസ്.ഗുൽസാർ ,അഡ്വ.കെ.വി.പ്രീതിലാൽ,അഡ്വ.അൽത്താഫ് സുബൈർ,അഡ്വ.അജ്മൽ അബ്ദുൽ സലാം എന്നിവർ ഹാജരായി