മാന്നാർ: തൃക്കുരട്ടി സബ്ഗ്രൂപ്പിൽപെട്ട പരുമല കുറുമ്പേശ്വരം മഹാവിഷ്ണുക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകോവിൽ പുനർനിർമ്മാണത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള എസ്റ്റിമേറ്റ് ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്ര പരിസരം സന്ദർശിച്ച ശേഷം നടന്ന ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ചീഫ് എൻജിനീയർ അജിത്ത്, ഗ്രാമപഞ്ചായത്തംഗം എസ്.സോജിത്ത്, എക്സിക്യുട്ടിവ് എഞ്ചിനീയർ ഉപ്പിലിയപ്പൻ, തിരുവല്ല ദേവസ്വം അസി.കമ്മീഷണർ എ.ആർ. ശ്രീലത, അസി.എൻജിനീയർ സന്തോഷ്, സബ്ഗ്രൂപ്പ് ഓഫീസർ വിശാഖ് എച്ച്. നായർ തുടങ്ങിയവർ
സംസാരിച്ചു.