മാരാരിക്കുളം : എസ്.എൻ.ഡി.പി യോഗം 521ാം നമ്പർ ശാഖയുടെയും വനിതാസംഘത്തിന്റെയും ആഭിമുഖ്യത്തിൽ ജനമൈത്രി പൊലീസുമായി ചേർന്ന് സ്ത്രീ സുരക്ഷാ സ്വയം പരിശീലന ക്യാമ്പ് ഇന്ന് മുതൽ 14 വരെ ഉച്ചയ്ക്ക് 2ന് ശാഖായോഗം ഗുരുപൂജാഹാളിൽ നടക്കും. ജില്ലാ ശിശുസംരക്ഷണ ഓഫീസർ മിനിമോൾ ടി.വി. ഉദ്ഘാടനം ചെയ്യും. 10 മുതൽ 60 വയസ് വരെയുള്ള വനിതകൾക്കാണ് പരിശീലനം നൽകുന്നത്.