photo
കൈനകരി പഞ്ചായത്ത് മന്ദിരം

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം മന്ത്രി എം.വി.ഗോവിന്ദൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എമാരെയും മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെയും കൊടിക്കുന്നിൽ സുരേഷ് എം.പി ആദരിക്കും. ദുരിതാശ്വാസ സഹായ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് സ്വാഗതവും സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ നന്ദിയും പറയും.