ആലപ്പുഴ: വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിർമാണത്തിന്റെ ഉദ്ഘാടനം 10ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഉച്ചയ്ക്ക് 12.30ന് തോട്ടുകടവ് ബോട്ട് ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കുട്ടനാട് ഡെവലപ്പ്‌മെന്റ് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ബിനോയ് ടോമി ജോർജ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, വൈസ് പ്രസിഡന്റ് പ്രസീദ മിനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, മറ്റു ജനപ്രതിനിധികൾ, ഇൻലാൻഡ് നാവിഗേഷൻ ആൻഡ് കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ ശ്യാംഗോപാൽ, കുട്ടനാട് ഡെവലപ്പ്‌മെന്റ് മങ്കൊമ്പ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എ.എസ്.ഷീന, രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.31 കോടി രൂപയാണ് വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.