പൂച്ചാക്കൽ: എ.സി.സി വടുതലയുടെ ആഭിമുഖ്യത്തിൽ, സെവൻസ് ഗോൾഡ് ആൻഡ് ഡയമണ്ട് വടുതല ഏർപ്പെടുത്തിയിരിക്കുന്ന വിന്നേഴ്സിനുള്ള എവർ റോളിംഗ് ട്രോഫിക്കും വടുതല നെടിയത്ത് ഗ്രൂപ്പ് ഏർപ്പെടുത്തിയിരിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ക്രിക്കറ്റ് മത്സരം നദുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ 8 മണി മുതൽ ആരംഭിക്കും. ഇന്നലെ നടന്ന ചടങ്ങിൽ വിന്നേഴ്സിനുള്ള എവർറോളിംഗ് ട്രോഫി അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത്, സെവൻസ് ഷെമീറിൽ നിന്ന് ഏറ്റുവാങ്ങി. നെടിയത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്ത റണ്ണേഴ്സിനുള്ള എവർറോളിംഗ് ട്രോഫി മുഹമ്മദൻസ് പ്രസിഡൻ്റ് നസീർ ചാണിച്ചിറയിൽ നിന്നും എൻ.എം ബഷീർ ഏറ്റുവാങ്ങി. എ.സി.സി പ്രസിഡന്റ് വി.എ ഷമീർ അദ്ധ്യക്ഷനായി. രക്ഷാധികാരി പി. എം സുബൈർ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥി നസീബ് നെടിയത്ത്, എ സി സി ക്യാപ്റ്റൻ കെ.നിയാസ് ,വൈസ് ക്യാപ്റ്റൻ പി.എസ് ഷമീർ , കെ.പി. ജിംനാസ് , ഡി. യദു, പി.ഷിനു, നവാബ് വടുതല, പി.എ. മുജീബ്, കെ എം. ഫാരിസ് എന്നിവർ പങ്കെടുത്തു.