മാവേലിക്കര: ശുഭാനന്ദ ഗുരുവിന്റെ പൂരം ജന്മനക്ഷത്ര ഘോഷയാത്രയോടനുബന്ധിച്ച് 11ന് രാവിലെ 10 മുതൽ 12 വരെ മാവേലിക്കര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.എസ്.അരുൺകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. മാന്നാറിൽ നിന്നും കായംകുളം ഭാഗത്തേക്കും തിരിച്ചും ഉള്ള വാഹനങ്ങൾ പുത്തവിളപടിയിൽ നിന്നും വലിയപെരുമ്പുഴ വഴി തട്ടാരമ്പലത്തിൽ എത്തിച്ചേരണം. മാന്നാറിൽ നിന്നും പുതിയകാവ് തിരിയുന്ന വാഹനങ്ങൾ എണ്ണക്കാട് വഴി പോകണം. മാങ്കാംകുഴിയിൽ നിന്നും വരുന്ന വാഹനങ്ങൾ അറനൂറ്റിമംഗലം വഴി ബുദ്ധജംഗ്ഷനിലെത്തി പോകണം. രണ്ടാംകുറ്റിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ബുദ്ധജംഗ്ഷനിൽ നിന്ന് കിഴക്കോട്ടും, പടിഞ്ഞാറോട്ടും തിരിഞ്ഞു പോകണം.