മാവേലിക്കര :എൻ.എസ്.എസ് മഞ്ഞാടിത്തറ പടിഞ്ഞാറ് 4930 നമ്പർ കരയോഗത്തിന്റെ സ്വയം സഹായ സംരംഭകത്വ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാവേലിക്കര താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള നിർവ്വഹിച്ചു. കരയോഗം പ്രസിഡന്റ് ചേലയ്ക്കാട്ട് ജി.ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായി. കരയോഗം സെക്രട്ടറി ജി.രാധാകൃഷ്ണപിള്ള, വനിതാ കരയോഗം പ്രസിഡന്റ് രാധ.എസ്.പിള്ള, സെക്രട്ടറി രജി.ആർ, ഗീത കുഞ്ഞമ്മ, ബിന്ദു എന്നിവർ സംസാരിച്ചു.
കരയോഗം സ്വയം സഹായക സംരംഭകത്വ കേന്ദ്രത്തിന്റെ ആദ്യ ഘട്ടമായി ധനലക്ഷ്മി പടിഞ്ഞാറ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലന കേന്ദ്രം, സ്റ്റിച്ചിംഗ് കേന്ദ്രം, നിത്യോപയോഗ സാധനങ്ങളുടെ വിപണന കേന്ദ്രം എന്നിവ കരയോഗ മന്ദിരത്തിൽ ആരംഭിച്ചു. കരയോഗത്തിലെ ആദ്യ വില്പന യൂണിയൻ ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള നിർവ്വഹിച്ചു.