
അരൂർ: റോഡിലൂടെ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ഒരു മാസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അരൂർ മഞ്ചാടിക്കുന്നിൽ പ്രകാശൻ (65) ആണ് മരിച്ചത്. ഏപ്രിൽ 7ന് വൈകിട്ട് ഏഴിന് അരൂർ പി.എച്ച്.സി യ്ക്ക് സമീപമായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രകാശൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഭാര്യ: വത്സല. മക്കൾ: പ്രമോദ്, പ്രവീഷ്. മരുമക്കൾ : ഐബി, അശ്വതി.