homeco

പാതിരപ്പള്ളി: ഹോംകോയിൽ നിന്നും കഴിഞ്ഞ മാർച്ചിൽ റിട്ടയർ ചെയ്ത അനലറ്റിക്കൽ കെമിസ്റ്റിെനെ വീണ്ടും ഫാർമസിയിൽ വിളിച്ച് വരുത്തിയ ഹോം കോ മാനേജിഗ് ഡയറക്ടറുടെ തീരുമാനത്തിൽ എംപ്ലോയീസ് അസോസിയേഷൻ ഹോംകോ ഓഫീസിന് മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ 30 വർഷമായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ മാർച്ചിൽ വിരമിക്കുമെന്ന് അറിഞ്ഞിട്ടും പകരം ആളെ സൂപ്പർ ന്യൂ മറിതസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതിരിക്കുകയും, മാർച്ച് 19ന് ചേർന്ന ഹോം കോ ഡയറക്ടർ ബോർഡിൽ ഈ വിഷയം ഉൾപ്പെടുത്തി ഉദ്യോഗസ്ഥനെ വീണ്ടും വിളിച്ച് വരുത്താൻ സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥർക്കെതിര ഹോമിയോപ്പതി ഡയറക്ടർ നടപടി എടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.