ആലപ്പുഴ: നഗരസഭ തിരുമല വാർഡിൽ നൈമിഷാരണ്യം പാലിയേറ്റീവ് കെയർ, രുദ്ധ മൾട്ടി സ്‌പെഷ്യാലിറ്റി ആയുർവേദ ആശുപത്രി, കൊച്ചി ഐ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനയും ആയുർവേദ മെഡിക്കൽ ക്യാമ്പും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്വേത.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിഷ്ണു നമ്പൂതിരി, രംഗനാഥ് എസ്. അണ്ണാവി, ബിന്ദു ജി.പുത്തൻപുരക്കൽ, ജി.വിഷ്ണു, വിജയപ്രസാദ് എന്നിവർ സംസാരിച്ചു.