dharna

ആലപ്പുഴ: എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ചെത്ത്, മദ്യ വ്യവസായ തൊഴിലാളികളുടെ കളക്ട്രേറ്റ് ധർണ ഇന്ന് രാവിലെ 10ന് കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി. പി. മധു ഉദ്ഘാടനം ചെയ്യും. കള്ളു ചെത്ത് വ്യവസായത്തെ തകർക്കുന്ന മദ്യനയം തിരുത്തുക, ടോഡി ബോർഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, പൂട്ടി കിടക്കുന്ന കളള് ഷാപ്പുകൾ തുറക്കുവാൻ നടപടി സ്വീകരിക്കുക, വിദേശ മദ്യഷാപ്പുകൾ നിയന്ത്രിക്കുക, ദൂരപരിധി നിയമം എടുത്ത് കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.