
ചെങ്ങന്നൂർ : തൊഴിൽ മേഖലയ്ക്ക് അനുസൃതമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ന്യൂനപക്ഷ വകുപ്പ് ട്രെയിനർ അജി.കെ. ജോർജ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം ഭദ്രദീപം കൊളുത്തി. യൂണിയൻ അഡ്. കമ്മിറ്റിയംഗങ്ങളായ കെ.ആർ. മോഹനൻ, മോഹനൻ കൊഴുവല്ലൂർ, വനിതാസംഘം യൂണിയൻ സെക്രട്ടറി റീനാ അനിൽ, ജയപ്രകാശ് ഉണ്ണിത്താൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, ട്രഷറാർ പ്രസീദ പ്രസാദ്, യൂണിയൻ ധർമ്മസേന കോർഡിനേറ്റർ വിജിൻ രാജ്, യൂണിയൻ സൈബർ സേന ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, യൂണിയൻ വൈദിക യോഗം ചെയർമാൻ സൈജു പി. സോമൻ , ജോ. കൺവീനർ സതീഷ് ബാബു എന്നിവർ സംസാരിച്ചു.
നന്ദിയും പറഞ്ഞു.