ആലപ്പുഴ: എസ്.എസ്.എഫിന്റെ ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന് സമാപനമായി. റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി ഇ.എം.എസ് സ്റ്റേഡിയത്തിലെ സമ്മേളന നഗരിയിൽ സമാപിച്ചു. പൊതു സമ്മേളനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജാഫർ പ്രമേയ പ്രഭാഷണം നടത്തി. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഒന്നര വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെയും കർമ്മ പദ്ധതികളുടെയും പ്രഖ്യാപനം നടന്നു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.ത്വാഹ മുസ്ലിയാർ കായംകുളം, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, മജീദ് കക്കാട് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സെക്രട്ടറി എം. മുഹമ്മദ സ്വാദിഖ്, സയ്യിദ് വി പി എ തങ്ങൾ ആട്ടീരി, ബാദുഷ സഖാഫി ആലപ്പുഴ, സയ്യിദ് അബ്ദുന്നാസിർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.