
ആലപ്പുഴ: ആലപ്പുഴ സഹൃദയ ആശുപത്രിയും സെന്റ് ജോസഫ് ചർച്ച് ചേന്നങ്കരിയുടെ കൂട്ടായ്മയായ കാരുണ്യ സ്പർശം സംഘടനയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സെന്റ് ജോസഫ് ചർച്ച് ചേന്നങ്കരിയിൽ സംഘടിപ്പിച്ചു. വിദഗ്ധരായ ഇ.എൻ.ടി, ഓർത്തോപീഡിക്സ് 1 ആൻഡ് 2, പൾമനോളജി, ജനറൽ ഫിസിഷ്യൻ എന്നീ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്നു വിതരണവും കൂടാതെ പ്രമേഹം, ബി .പി, പി.എഫ്.ടി എന്നീ ടെസ്റ്റുകളും സൗജന്യമയിരുന്നു.