
കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മാമ്പുഴക്കരി 442-ാംനമ്പർ ശാഖായോഗത്തിലെ ശ്രീനാരായണപുരം ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുടുംബ യോഗ സംഗമം ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.പി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് എസ്.എൻ.ഡി.പി യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ മുഖ്യ പ്രസംഗം നടത്തി. സജീനി മോഹൻ, ആർ.അനിൽ കുമാർ, വാർഡ് മെമ്പർ സൂര്യ ജീജീമോൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് ഗീതരാജു നന്ദിയും പറഞ്ഞു.