പൂച്ചാക്കൽ: പള്ളിപ്പുറം വെളിയംപറമ്പ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവവും സർപ്പക്കളമെഴുത്തും പാട്ടും നാളെ തുടങ്ങി 12 ന് സമാപിക്കും. നാളെ രാവിലെ 11 ന് ഭസ്മക്കളം വൈകിട്ട് 7 ന് ദീപാരാധന, താലപ്പൊലി രാത്രി 8 ന് പൊടിക്കളം . 11 ന് രാവിലെ ഗന്ധർവ്വന്റെ ഭസ്മക്കളം വൈകിട്ട് ദീപാരാധന, വെടിക്കെട്ട്. 12 ന് പ്രതിഷ്ഠാ വാർഷികം രാവിലെ കലശാഭിഷേകം, വൈകിട്ട് ദീപാരാധന, വെടിക്കെട്ട്. ശ്രീധരൻ, ഷിജി, കോമളാ ദിവാകരൻ, കുഞ്ഞപ്പൻ , ബേബി വിജയൻ, ബീനാ അജയൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.