
പൂച്ചാക്കൽ: അമ്മയുടെ ആത്മീയ തേജസിൽ നിന്നാണ് കുടുംബത്തിൽ ഭൗതിക വളർച്ചയും സന്തോഷവും ഉണ്ടാവുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ പറഞ്ഞു. ഗുരുദേവ പഠന ക്ലാസിന്റെ 7-ാമത് വാർഷിക പൊതുയോഗം വാഴത്തറ വെളി ക്ഷേത്ര മെെതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് എം.സുരേഷ് അദ്ധ്യക്ഷനായി.ആർ. ദേവദാസ് ഗുരു സന്ദേശം നൽകി. കോട്ടയം പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് റാണി ഷിബു , ശാഖാ സെക്രട്ടറി ഷൈജു കാമ്പള്ളി, വൈസ് പ്രസിഡന്റ് ആർ. സദാനന്ദൻ എന്നിവർ സംസാരിച്ചു. ധന്യാ സന്തോഷ്, അഖിൽ അപ്പുക്കുട്ടൻ, ദേവദാസ്, മദീഷ് ഗുരുകലം, ശ്രീനി മറ്റത്തിൽ, അരുൺ അഗ്രഹാരം, ഉത്രജ ജമിനി എന്നിവരെ ആദരിച്ചു. ബാബു തട്ടാം വീട് സ്വാഗതവും മായാ ഷൈജു നന്ദിയും പറഞ്ഞു. ഗുരുകുലം ഗുരുദേവ പഠന ക്ലാസിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു.