gh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കരുവാറ്റ വടക്ക് 2975-ാം നമ്പർ ശാഖയിൽ ഗുരുചൈതന്യം ഭഷ്യകിറ്റ് വിതരണം കരുവാറ്റ ഗ്രാമപഞ്ചായത്ത് അംഗം അനിദത്തൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ശാഖയിലെ 14 കുടുംബയൂണിറ്റുകളിൽ നിന്നും നറുക്കെടുക്കപെടുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ അഞ്ചാം ഘട്ടമാണ് നടന്നത്. ശാഖാ പ്രസിഡന്റ് എ.സുനിൽകുമാർ അദ്ധ്യക്ഷനായി. മേഖലാ കൺവീനർ ദിനു വാലുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങളായ സി.സജി, ഡി.ദേവദത്തൻ, ബിജു, സുകുമാരൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.വി.രമണൻ നന്ദിയും പറഞ്ഞു.