
മാവേലിക്കര: ആത്മബോധോദയ സംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുവിന്റെ 140-ാം ജന്മനക്ഷത്ര മഹാമഹത്തിന്റെ ഭാഗമായി യുവജന മഹിള സമ്മേളനം നടന്നു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേശ്മ മറിയം റോയി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മഹിളാ സമാജം പ്രസിഡന്റ് അനിത രാജശേഖരൻ അദ്ധ്യക്ഷയായി. ചേർത്തല പ്രിൻസിപ്പൽ മുൻസിഫ് മജിസ്ട്രറ്റ് ആശാദേവി.വി.എസ് മുഖ്യപ്രഭാഷണം നടത്തി. സംഘം ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ ജന്മനക്ഷത്ര സന്ദേശം നൽകി. പി.കെ.ബാബു, അഭിലാഷ്, കിരൺകുമാർ.വി.എൻ, ശോഭന അനിൽ, ശ്രീജിത്ത്.എം.ചന്ദ്രൻ, അഭിമന്യു.കെ.എ, അനിത ജ്ഞാനാനന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ.ശ്രീജ, സോമൻ, ഈശ്വരി, പി.കെ.ബാബു എന്നിവരെ ആദരിച്ചു. കേന്ദ്ര യുവജന സമാജം സെക്രട്ടറി സുധീഷ്.കെ.എസ് സ്വാഗതവും കേന്ദ്ര മഹിളാ സമാജം സെക്രട്ടറി ആശാ മോഹൻ നന്ദിയും പറഞ്ഞു.