ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ 2836-നമ്പർ വേടരപ്ളാവ് ശാഖയിൽ മാതൃദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന ശാഖാപ്രവർത്തകയും ശാഖാസെക്രട്ടറി ബി.തുളസിദാസിന്റെ മാതാവുമായ അമ്മയെ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി,അഡ്മിനിസ്ട്രേറ്റീവ കമ്മിറ്റി അംഗം ചന്ദ്രബോസ്,ശാഖാ പ്രസിഡന്റ് വിജയൻ,വൈസ് പ്രസിഡന്റ് ഷീജശശി,സെക്രട്ടറി തുളസീദാസ്,കമ്മിറ്റി അംഗങ്ങളായ താമരാക്ഷി പ്രഭാകരൻ,ഉദയൻ,ബാലചന്ദ്രൻ, ഷീജമനോഹരൻ,വനിതാ സംഘം സെക്രട്ടറി സുലത എന്നിവർ പങ്കെടുത്തു.