
മാവേലിക്കര: ജെ.സി കൊച്ചാലുമൂടും ഡോ.പി.എൻ വിശ്വനാഥൻ ചാരിറ്റബിൾ ട്രസ്റ്റും പ്രിസൈസ് ഐ കെയർ മാവേലിക്കര, എമിരേറ്റ്സ് മെഡിക്കൽ ഡയഗോൻസ്റ്റിക് സെന്റരും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയവും പ്രമേഹ, രക്ത സമ്മർദ്ദ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് ഉദ്ഘാടനം ചെയ്തു. ജെ.സി കൊച്ചാലുമ്മൂട് പ്രസിഡന്റ് നവീൻ വി.നാഥ് അദ്ധ്യക്ഷനായി. പാസ്റ്റ് സോൺ പ്രസിഡന്റ് ഡോ.എ.വി ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. രമ്യ.കെ തോപ്പിൽ, ഷാനുൽ.ടി, എം.എൻ ശിവദാസൻ, സുരേഷ് മുടിയൂർക്കോണം, അനീഷ്.പി, പി.വാസുദേവൻ, രവികുമാർ, അനിൽ കുമാർ, കനകമ്മ സുരേന്ദ്രൻ, ദിനേശ്, പ്രഭാകരൻ, സഞ്ജു തോമസ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും നിർധരായായ 10 പേർക്ക് കണ്ണടയും 5 പേർക്ക് തിമിര ശാസ്ത്രക്രിയയും സൗജന്യമായി ചെയ്തുകൊടുക്കും.