
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 4148 -ാം നമ്പർ അകംകുടി വെട്ടുവേനി ശാഖ വാർഷിക പൊതുയോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. യുണിയൻ സെക്രട്ടറി . അഡ്വ. ആർ. രാജേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ സി. എം ലോഹിതൻ സംസാരിച്ചു പുതിയ ഭരണസമിതി ഭാരവാഹികളായി പ്രദീപ് ( പ്രസിഡന്റ്), എം. സോമൻ (വൈസ് പ്രസിഡന്റ്) , എസ്.വിശ്വകുമാർ (സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി വിജേഷ്, സഹദേവൻ, സന്തോഷ് കുമാർ, അനിൽ കുമാർ, സുനിൽ കുമാർ, വി. വിശ്വനാഥൻ, സന്തോഷ് കുമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ബാലകൃഷ്ണൻ, രജനി, സുരേന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗമായി പ്രദീപ് എന്നിവരെ തിരഞ്ഞെടുത്തു.