ചേർത്തല: കളവംകോടം കുട്ടത്തിവീട് കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ശിലാന്യാസം ഇന്ന് രാവിലെ 10.30ന് നടക്കും. 11 മുതൽ 13 വരെ നാഗയക്ഷിയമ്മയുടെ ബലാലയ പ്രതിഷ്ഠാ ചടങ്ങുകളും നടക്കും. 11ന് രാവിലെ 9ന് കൂട്ട മൃത്യുഞ്ജയഹോമം,സുകൃതഹോമം,വൈകിട്ട് 5.30നര ഗുരുപൂജ,ലളിതാസഹസ്രനാമാർച്ചന,അധിവാസ ഹോമം. 12ന് രാവിലെ ലക്ഷ്മീനാരായണ പൂജ,തിലഹവനം,സായൂജ്യപൂജ,ജീവകലശപൂജ. വൈകിട്ട് സുബ്രഹ്മണ്യപൂജ,പ്രസാദശുദ്ധി,അധിവാസ ഹോമം. 13ന് രാവിലെ 9നും 10നും മദ്ധ്യേ ബലാലയ പ്രതിഷ്ഠയും നടക്കും.