ambala

അമ്പലപ്പുഴ. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, സിഫ് നെറ്റ് (ഗവണ്മെന്റ് ഒഫ് ഇന്ത്യ ) , നെറ്റ്ഫിഷ് എം .പി. ഇ .ഡി .എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ 7.30 മുതൽ തോട്ടപ്പള്ളി ബീച്ചിൽ പാർക്കിനു സമീപം നടത്തിയ യോഗോത്സവം ബ്ലോക്ക്‌ മെമ്പർ രാജി ഉണ്ണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ രാജേശ്വരി കൃഷ്ണൻ, പ്രസന്ന, കോസ്റ്റൽ സി.ഐ എം.യഹിയ ,എസ്.ഐ ഷാജഹാൻ, സിഫ് നെറ്റ് സീനിയർ ഇൻസ്ട്രക്റ്റർ കെ.ബി. ബിജു മോൻ, ഇൻസ്ട്രക്ടർ എ മാരായ എസ്. ഷാജി, പ്രദീപ്‌ നെറ്റ് ഫിഷ് സ്റ്റേറ്റ് കോർഡിനേറ്റർ എൻ.എൽ. സംഗീത, കോസ്റ്റൽ എസ്.ഐ മാരായ കമലൻ, പ്രദീപ്‌, സനൽ കുമാർ ,ബീറ്റ് ഓഫീസർ അൻസാർ, വി.എച്ച്. ഷെജീർ , ലിജു കുമാർ, ഇക്ബാൽ ,രാജീവ്‌, വേണു തുടങ്ങിയവർ സംസാരിച്ചു. 150 ഓളം മത്സ്യ തൊഴിലാളികൾ കരയോഗം, ശാഖായോഗം ഭാരവാഹികൾ കോസ്റ്റൽ വാർഡന്മാർ. തുടങ്ങിയവർ പങ്കെടുത്തു.