അരൂർ: ജി.ഷണ്മുഖൻ പിള്ള സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഏകദിന ചിത്രരചനാ കളരി സംഘടിപ്പിച്ചു. ചിത്രകാരൻ ഡാനി നന്ദൻ പരിപാടിക്ക് നേതൃത്വം നൽകി. ലൈബ്രറിയുടെ നേതൃത്വത്തിൽ വരും നാളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഋതുരാജ് അറിയിച്ചു.