
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളോട് കാണിക്കുന്ന ക്രൂരതകൾക്കും ജീവൻ രക്ഷാ മരുന്നുകൾ പോലും ലഭ്യമാക്കാത്ത അധികാരികളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനുമെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറൽ സെകട്ടറി ജോസി സെബാസ്റ്റ്യൻ, എസ്.സുബാഹു, എം.എച്ച്. വിജയൻ, എസ്. പ്രഭു കുമാർ, എ.ആർ. കണ്ണൻ, എം.വി.രഘു, ആർ.വി. ഇടവന, പ്രിറ്റി തോമസ്, യു.എം. കബീർ, പി.കെ.മോഹനൻ, സി.ശശികുമാർ, ജി.സുരേഷ് കുമാർ,ഹസൻ പൈങ്ങാമഠം, സാജൻ എബ്രഹാം. സി.ശശികുമാർ, വി. ദിൽജിത്ത്, സീനോ വിജയരാജ്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ്, എൻ.ഷിനോയി, രാജു.പി തണൽ, റാണി ഹരിദാസ്, പി.വി.ഷാജി, എൻ.ശിവദാസൻ, ഷിതാ ഗോപിനാഥ്, ഉദയമണി സുനിൽ, സീനത്ത്, മുഹമ്മദു കുഞ്ഞു , സുഭാഷ് ജി, വി.ആർ. അമ്മിണി, ഉണ്ണികൃഷ്ണൻ കൊല്ലം പറമ്പ്, നിസാർ വെള്ളാപ്പള്ളി, സലിം, ആർ.സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.