അരൂർ : സി.പി.ഐ അരൂർ ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു . ടി.പി.സലി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി.പി.സതീശൻ , മണ്ഡലം സെക്രട്ടറി പി.എം.അജിത്ത് കുമാർ ,അസി. സെക്രട്ടറി പി.സി.ജോയ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.പി.ബിജു, ടി.കെ.ചക്രപാണി , കെ.എസ്.ഷാജി, ഒ.കെ. മോഹനൻ, കെ.പി. ദിലീപ് കുമാർ , കെ.എസ്. മുരളി എന്നിവർ സംസാരിച്ചു. എൽ.സി.സെക്രട്ടറിയായി പി ആർ. ഷാഹനെ തിരഞ്ഞെടുത്തു.