koyththulsavam

മാന്നാർ: പരുമല സെമിനാരിയുടെ അരികുപുറം പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു. വർഷങ്ങളായി കൃഷി ഇല്ലാതെ തരിശായിക്കിടന്ന ഏകദേശം 17 ഏക്കറോളം പാടശേഖരത്ത് കഴിഞ്ഞ വർഷം മുതലാണ് നെൽകൃഷി ആരംഭിച്ചത്. പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരുമല സെമിനാരി അസിസ്റ്റന്റ് മാനേജറമാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എൽദോസ് ഏലിയാസ് അസോസിയേഷൻസെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.വിജി നൈനാൻ,മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എം.ബി നൈനാൻ, കടപ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിമല ബെന്നി, ജോർജ് തോമസ്, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ ജി.ഉമ്മന്‍ തോമസ് കുരുവിള, പി.എ ജേക്കബ്, എ.എം കുരുവിള അരികുപുറം, പരുമല സെമിനാരി സ്റ്റാഫംഗം തോമസ് ജോണ്‍ എന്നിവർ കൊയ്ത്തു ഉത്സവത്തിൽ പങ്കെടുത്തു.