ആലപ്പുഴ: ദിശാ സ്‌പോർട്സ് അക്കാദമി സംഘടിപ്പിച്ച 14 വയസിൽ താഴെയുള്ള കുട്ടികളുടെ ഫുട്‌ബാൾ ടൂർണമെന്റിന് സമാപനം. സമാപന സമ്മേളനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.ജിഷ്ണു ഉദ്ഘാടനം ചെയ്തു. ആശ്രമം വാർഡ് കൗൺസിലർ ഗോപിക വിജയ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത മുഖ്യാതിഥിയായി . അണ്ടർ 10 വിഭാഗത്തിൽ എ.ബി.സി ആലപ്പുഴയും, അണ്ടർ 12 വിഭാഗത്തിൽ ഗോൾഡൻ ബൂട്ട് ചെങ്ങന്നൂരും, അണ്ടർ 14 വിഭാഗത്തിൽ സിദ എഫ്.സി പൊള്ളേത്തൈയും ജേതാക്കളായികേരള പ്രീമിയർ ലീഗ് ചെയർമാൻ കെ.എ.വിജയകുമാർ,സ്റ്റീഫൻ വിളഞ്ഞൂർ, സിബിജോർജ് , അനസ് മോൻ, നാദിർഷ , ഷീജ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മനോഷ് സ്വാഗതവും ഷാജു നന്ദിയും പറഞ്ഞു.