jankar

പൂച്ചാക്കൽ: പള്ളിപ്പുറം തവണക്കടവിലെ ജങ്കാർ ജെട്ടിയുടെ അടിത്തറ തകർന്നു തുടങ്ങി. ടിപ്പർ ലോറി ഉൾപ്പെടെ നിരവധി വാഹനങ്ങൾ കയറി പോകുന്നുത് ഈ ജെട്ടിയിലൂടെയാണ്. കരിങ്കല്ല് ഇളകി കിടക്കുന്നതിനാൽ ടയറുകൾ കെട്ടി ലെവൽ ചെയ്താണ് ജെട്ടിയിൽ ഇപ്പോൾ ജങ്കാർ അടുപ്പിക്കുന്നത്. വേഗത കുറച്ച് വളരെ കരുതലേയേടെ അടുപ്പിച്ചില്ലെങ്കിൽ അപകടമുണ്ടാകും. രണ്ടാഴ്ച മുമ്പാണ് ജങ്കാറിന്റെ റാമ്പിൽ നിന്നും ഒരു ഓട്ടോറിക്ഷ കായലിലേക്ക് മറിഞ്ഞു വീണത്.