ആലപ്പുഴ: മുല്ലാത്ത് വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ''ഒരുമ'' പുരുഷ സ്വയം സഹായസംഘത്തിന്റെ വാർഷികവും കുടുംബസംഗമവും കെ.ജി.അനിൽ കുമാർ നഗറിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മികവ് തെളിയിച്ച സംഘാംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാര വിതരണം, സംഘത്തിന്റെ മുൻഭാരവാഹികളെയും, മുതിർന്ന പൗരന്മാരെയും ആദരിക്കൽ, പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ബിജിയെ ആദരിക്കലും നടന്നു. ഒരുമ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് ആർ.രമേശ് അദ്ധ്യക്ഷത വഹിച്ചു. മുല്ലാത്ത് വാർഡ് കൗൺസിലർ സലിം മുല്ലാത്ത് മുഖ്യപ്രഭാഷണം നടത്തി. സംഘം സെക്രട്ടറി ടി.മണിയൻ, കെ.ജി.ശാന്തിലാൽ, ആർ.ടി.മനോജ്, ഡി.സജു, കെ.വി.ജഗദീഷ്‌കുമാർ, എസ്.ബിജി, രേഷ്മ ജഗദീഷ്, കെ.ആർ ജ്യോതി, കെ.എൻ.ഷൈൻ എന്നിവർ പങ്കെടുത്തു.