കുട്ടനാട്: കാലടി മേരിമാതാ ഏജൻസിയുടെ നെല്ല് ലോഡും കയറ്റിവന്ന യമഹവള്ളം കാവാലത്ത് ആറ്റിൽ അപകടത്തിൽ പെട്ടു മുങ്ങി. അപകടമില്ല. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരായ 50ഓളം തൊഴിലാളികൾ ചേർന്ന് ഉടനെ തന്നെ ചാക്കിലാക്കിയിരുന്ന നെല്ല് മറ്റു രണ്ടുവള്ളങ്ങളിലായി പകർത്തിമാറ്റി. വടക്കൻ വെളിയനാട് മിഹായേൽ പള്ളിക്ക് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാലടി പാറപ്പുറം മില്ലിലെത്തിക്കുന്നതിനായി ഇന്നലെ രാവിലെ ചങ്ങനാശേരി ഓടേറ്റി തെക്ക് പാടശേഖരത്ത് നിന്നും സംഭരിച്ച നെല്ലാണിത്. 117 കിന്റ്വലോളം നെല്ല് വള്ളത്തിൽ ഉണ്ടായിരുന്നുവെന്നും മുങ്ങിയ നെല്ല് മുഴുവൻ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിനായെങ്കിലും വലിയ നഷ്ടമുണ്ടായതായി മില്ലുടമകൾ പറഞ്ഞു.