പൂച്ചാക്കൽ: പാണാവള്ളി എസ്. വളവ് ആന്നലത്തോട് ശ്രീരാമ ഷണ്മുഖാനന്ദ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ തുടങ്ങി 12 ന് സമാപിക്കും. തണ്ണീർമുക്കം കലാധരൻ തന്ത്രി, ഷാജി സഹദേവൻ ശാന്തി, കണ്ണൻ ശാന്തി എന്നിവർ വൈദിക ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. നാളെ രാവിലെ 9 ന് ഭദ്രദീപ പ്രകാശനം, നാരായണീയ പാരായണം, വൈകിട്ട് 7 നൃത്ത നൃത്യങ്ങൾ . 12 ന് മഹോത്സവം. 8.30 ന് ഇളനീർ ഘോഷയാത്ര തൃച്ചാറ്റു കുളം ശ്രീനാരായണ വിലാസം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു. 11 ന് കലശാഭിഷേകം വൈകിട്ട് 4.30 ന് താലപ്പൊലി ഘോഷയാത്ര 5 ന് ചന്ദനം ചാർത്ത് രാത്രി 8 ന് വിശേഷാൽ ദീപാരാധന, 8.30 ന് നാടൻ പാട്ടുകൾ .