bank

ചാരുംമൂട് : കണ്ണനാകുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചാരുംമൂട് ബ്രാഞ്ച് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചത്ത് പ്രസിഡന്റ് എസ്. രജനി അദ്ധ്യക്ഷ വഹിച്ചു. സഹകരണം സാന്ത്വനം സർക്കാർ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജ്യോതിഷ്, സി.പി.എം ഏരിയാ സെക്രട്ടറി ബി.ബിനു, ബാങ്ക് പ്രസിഡന്റ് ബി. തുളസീദാസ് , സെക്രട്ടറി എസ്.ആർ. സീന, അഡ്വ.പീയുഷ് ചാരുംമൂട് , എം.എസ് സലാമത്ത്, എസ്.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.