ആലപ്പുഴ : പഴവീട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ആൽഫ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ തീരുമാനിച്ചു. സ്ട്രോക് പോലുള്ള രോഗങ്ങൾ മൂലവും അപകടങ്ങൾ മൂലവും ശരീരം തളർന്നവർക്ക് ഫിസിയോ തെറാപ്പി നൽകുന്ന പുനർജനി പദ്ധതി കൂടുതൽ പേർക്ക് സൗജന്യമായി എത്തിക്കും. 18 കേന്ദ്രങ്ങളിലൂടെ 46,000ൽ പരം പേർക്ക് പീലിയേറ്റീവ് പരിചരണമെത്തിച്ച ആൽഫ പീലിയേറ്റീവ് കെയറിനു കീഴിൽ നിലവിൽ 10964 രോഗികൾ പരിചരണത്തിലുണ്ട്. 2014ൽ പ്രവർത്തനമാരംഭിച്ച ആലപ്പുഴ ലിങ്ക് സെന്റർ ഡോക്ടർ, നേഴ്സുമാർ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹോം കെയർ സേവനങ്ങളും ഫിസിയോ തെറാപ്പി സേവനങ്ങളും സൗജന്യമായി നൽകിവരുന്നു. സെന്റർ 2021ൽ 2667 നഴ്സസ് ഹോം കെയറുകളും 247 ഡോക്ടേഴ്സ് ഹോം കെയറും നൽകി. 1790 ഫിസിയോ തെറാപ്പി സർവീസും സൗജന്യമായി നൽകി.

പുതിയ ഭാരവാഹികളായി ആലപ്പുഴ ലിങ്ക് സെന്റർ എക്സിക്യുട്ടീവ് കൗൺസിൽ പ്രസിഡന്റ് കെ.എം.അഷ്റഫ്, വൈസ് പ്രസിഡന്റുമാർ പ്രതാപൻ, ടാഗോർ, സെക്രട്ടറി ഉഷ രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാർ ഉണ്ണികൃഷ്ണപിള്ള, പത്മകുമാർ, ട്രഷറർ അജിത് കുമാർ, മെമ്പറുമ്മാർ ബാബു കാണികാട്, സാജിദ് മുഹമ്മദ്, തോമസ് ജോർജ്, അഡ്വ.മനോജ്കുമാർ, ഷാജി ഒ.പി, സീത സുരേഷ്, ജയദേവ്, ജഗദീഷ് ബോസ്, ഉദയഭാനു, സഹീർ, കെ.എസ്.മുഹമ്മദ്, അഡ്വ.അംജിത്, സേവ്യർ എ.എൽ, ഷൈജു എന്നിവരെ തിരഞ്ഞെടുത്തു.ഫോൺ : 7012655798, 8848972598.